മഞ്ചേരി: പുല്ലഞ്ചേരി, വേട്ടേക്കോട് താമസിക്കുന്ന പരേതനായ മമ്പാടൻ അഹമ്മദ് ഹാജിയുടെ മകൻ അബ്ദുൽ ഖാദർ (72) നിര്യാതനായി. കേരള വാട്ടർ അതോറിറ്റി മുൻ ജീവനക്കാരനായിരുന്നു.
ഭാര്യ: എളയോടൻ ഫാത്തിമ. മക്കൾ: ശിഹാബുദ്ദീൻ (വില്ലേജ് ഒാഫിസ് ആനക്കയം), ഷംസുദ്ദീൻ ഫൈസി (എസ്.കെ.എസ്.എസ്.എഫ് മുള്ളമ്പാറ ക്ലസ്റ്റർ പ്രസിഡൻറ്), ഷറീന. മരുമക്കൾ: അസ്മാബി, നജ്മുന്നീസ.