മാനന്തവാടി: പീച്ചങ്കോട് വെള്ളിലാംകുന്നേല് തങ്കമ്മ (82) നിര്യാതയായി. കൂത്താട്ടുകുളം കിഴകോമ്പ് നെടുവേലില്‍ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കുമാരന്. മക്കള്‍: രഘുനാഥ് (വയനാട് വിഷന്‍, കൽപറ്റ), രമ, വാസന്തി, സുമതി (വനിത സഹകരണ സംഘം, കൊട്ടിയൂര്‍), പുഷ്പലത, വിനോദ് (അബൂദബി). മരുമക്കള്‍: ശാരദ, തങ്കപ്പന് (തരുവണ), ശശിധരന് (പന്നിച്ചാല്‍), പ്രസാദ് (ക്രൗണ്‍ ഓട്ടോ സ്പെയേഴ്സ്, പുൽപള്ളി), മിനി വിനോദ് (ജലജീവന്‍ മിഷന്, ചീരാല്‍), ഭാസ്കരൻ (കെ.എസ്.എഫ്.ഇ.).