പറവൂർ: തിരുവനന്തപുരം മരിയാപുരം ആറയൂർ അഭേദാശ്രമം വൈസ് പ്രസിഡൻറ് നരഹരിപ്രിയ ഭാരതി മാത (ഭാരതി മേനോൻ -91) പറവൂരിലെ മകളുടെ വസതിയായ ഞാറക്കാട്ട് റോഡിലെ വിനായകയിൽ നിര്യാതയായി. ആഞ്ഞം നമ്പൂതിരി, മുംബൈ വെങ്കിടേശ്വര അയ്യർ എന്നിവരിൽനിന്ന് ആധ്യാത്മികപാഠങ്ങൾ ഹൃദിസ്ഥമാക്കിയ ശേഷം വിവിധ ഇടങ്ങളിൽ നാരായണീയം ക്ലാസുകൾ ആരംഭിച്ചു. നിരവധി ശിഷ്യസമ്പത്തിന് ഉടമയാണ്. 1995ൽ സന്യാസം സ്വീകരിച്ചശേഷം അഭേദാശ്രമം മഠത്തിലെത്തി. 2005 മുതൽ ആശ്രമത്തിെൻറ വൈസ് പ്രസിഡൻറാണ്. ഭർത്താവ്: പരേതനായ ഗോവിന്ദ മേനോൻ. മക്കൾ: രാമദാസ്, ശിവദാസ്, ഹരിദാസ്, സരസ്വതി, അഖില. മരുമക്കൾ ചന്ദ്രിക, രേഖ, പ്രണാലി, രാജഗോപാൽ, രവി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് മരിയാപുരെത്ത ആറയൂർ അഭേദാശ്രമത്തിൽ.