കൊച്ചി: എറണാകുളം നഗരത്തിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവും ഹൈകോടതിയിൽ സ്പെഷൽ പ്രോസിക്യൂട്ടറുമായിരുന്ന അഡ്വ.കെ.എം. സ്റ്റാലിൻ (85) നിര്യാതനായി. നായനാർ മന്ത്രിസഭയുടെ കാലത്താണ് ഇദ്ദേഹം സ്പെഷൽ പ്രോസിക്യൂട്ടറായി പ്രവർത്തിച്ചത്. കൊച്ചി സർവകലാശാല സെനറ്റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. പാലാരിവട്ടം പി.ജെ. ആൻറണി റോഡിൽ മാമംഗലത്താണ് താമസം. ഭാര്യ പരേതയായ ദേവയാനി (ബേബി). മക്കൾ സൂര്യൻ (യു.എസ്), ദീപം (ബംഗളൂരു). മരുമക്കൾ: രാഗി, രാജേഷ് (ബംഗളൂരു). സംസ്കാരം തിങ്കളാഴ്ച.