മട്ടാഞ്ചേരി: കൊച്ചി ഫിഷറീസ് ഹാർബറിൽ നങ്കൂരമിട്ടിരുന്ന ബോട്ടിെൻറ യന്ത്രത്തകരാർ പരിഹരിക്കാനുള്ള ശ്രമത്തിനിടെ വെള്ളത്തിൽ വീണ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. രാമേശ്വരം തെങ്കടാവു മുനിസ്വാമിയുടെ മകൻ ശെൽവകുമാറിെൻറ (32) മൃതദേഹമാണ് വെള്ളിയാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് ഇയാളെ കാണാതായത്. അപകടം നടന്ന ഉടൻ സഹതൊഴിലാളികൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് മട്ടാഞ്ചേരി, ഗാന്ധിനഗർ, ഫോർട്ട്കൊച്ചി അഗ്നിരക്ഷാ നിലയങ്ങളിൽനിന്ന് മുങ്ങൽ വിദഗ്ധരും തിരച്ചിൽ നടത്തിയിരുന്നു. പൊലീസ് നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.