ആലുവ: റോഡിൽ അലഞ്ഞുതിരിഞ്ഞ പോത്തിനെ ഇടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. എൻ.എ.ഡി മണലിമുക്കിൽ ആലമ്പിള്ളി കമ്പനിക്ക് സമീപം കൊടിയാമറ്റത്ത് അജ്മൽ കരീമാണ് (26) മരിച്ചത്. ബുധനാഴ്ച പുലർച്ച എൻ.എ.ഡി റോഡിൽ പുള്ളാലിക്കരയിലാണ് അപകടം. അലഞ്ഞുതിരിയുന്ന പോത്ത് ബൈക്കിന് വട്ടംചാടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ അജ്മലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡ്രൈവറായിരുന്ന യുവാവ് രാത്രി ജോലികഴിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. പിതാവ്: അബ്ദുൽകരീം. മാതാവ്: റുബിയത്ത്. സഹോദരങ്ങൾ: അജാസ് കരീം, അജ്ഫർ കരീം.