പുത്തൻകുരിശ്: മാനാന്തടം തുരുത്തിയിൽ ടി.പി. ഗീവർഗീസ് (88) നിര്യാതനായി. പരേതൻ ചെറുതോട്ടുകുന്നേൽ സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി മുൻ ട്രസ്റ്റിയും തുരുത്തിയിൽ കുടുംബയോഗം കേന്ദ്ര കമ്മിറ്റി എക്സിക്യൂട്ടിവ് അംഗവുമായിരുന്നു. ഭാര്യ: അന്നമ്മ വർഗീസ്. മക്കൾ: പൗലോസ്, ലില്ലി, യാക്കോബ്, പീറ്റർ, ഷെവ. ജോർജ്, സിസിലി, ബേബി, ബാബു. മരുമക്കൾ: തങ്കമ്മ, പരേതനായ മത്തായി, കുഞ്ഞമ്മ, റീന, ബിജി, പൗലോസ്, ഡോളി, ജിഷ. സംസ്കാരശുശ്രൂഷ ഞായറാഴ്ച ഉച്ചക്ക് 2.30ന് മാനാന്തടത്തുള്ള ഭവനത്തിൽ ആരംഭിച്ച് ബ്രഹ്മപുരം ചെറുതോട്ടുകുന്നേൽ സെൻറ് ജോർജ് സുറിയാനി പള്ളി സെമിത്തേരിയിൽ.