കാഞ്ഞിരമറ്റം: മുണ്ടന്‍കുന്ന് ഞായറുകുളത്ത് ജോസഫ് സ്കറിയയുടെ ഭാര്യ അന്നക്കുട്ടി (84) നിര്യാതയായി. ചേര്‍പ്പുങ്കല്‍ പാളയം ഇലഞ്ഞിക്കുളം കുടുംബാംഗമാണ്. മക്കള്‍: സക്കറിയാസ് (റിട്ട. മുത്തോലി സഹകരണ ബാങ്ക്), ജെ. ജോസ് (റിട്ട. റിസര്‍വ് ബാങ്ക്, കൊച്ചി), ബേബി ജോസ് (ടീച്ചര്‍, അണക്കര മോണ്ട് ഫോര്‍ട്ട്), മാത്തുക്കുട്ടി ഞായറുകുളം (പ്രസിഡൻറ്, കാഞ്ഞിരമറ്റം സർവിസ് സഹകരണ ബാങ്ക്, ആനിക്കാട് ജനറല്‍ മാര്‍ക്കറ്റിങ്, അകലക്കുന്നം ഗ്രാമപഞ്ചായത്ത് മെംബര്‍, കേരള കോണ്‍ഗ്രസ്-എം പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻറ്), മോളി സാബു ചെമ്പിളാവ്. മരുമക്കള്‍: ഏലിയാമ്മ പുളിക്കല്‍ അരുവിക്കുഴി (റിട്ട.അധ്യാപിക, സെൻറ് സെബാസ്റ്റ്യന്‍സ് എച്ച്.എസ്, അയര്‍ക്കുന്നം), ആന്‍സി ഒഴുകയില്‍ ചെറുവാണ്ടൂര്‍ (റിട്ട. അധ്യാപിക, സെൻറ് തെരേസാസ്, എറണാകുളം), ആലീസ് വെമ്പേനി കട്ടപ്പന (അധ്യാപിക, ഓശാന ഇംഗ്ലീഷ് മീഡിയം സ്കൂള്‍), ബ്ലെസി മാത്തുക്കുട്ടി മൈലാടിയില്‍ (കരിമ്പാനി), സാബു കെ. മാത്യു കരമലമഠത്തില് (ചെമ്പിളാവ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കാഞ്ഞിരമറ്റം മാര്‍സ്ലീവ പള്ളി സെമിത്തേരിയില്‍.