താനൂർ: ഗ്രാമപഞ്ചായത്ത് മുൻ അംഗവും കോൺഗ്രസ് നേതാവുമായിരുന്ന പനങ്ങാട്ടൂരിലെ കെ.എം. ഉമ്മർ ഹാജി (77) നിര്യാതനായി. മഹല്ല് പ്രസിഡൻറും പനങ്ങാട്ടൂർ ജുമാഅത്ത് പള്ളി കമ്മിറ്റി പ്രസിഡൻറുമായിരുന്നു. കോൺഗ്രസ് മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളുടെ ഭാരാവാഹിയുമായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: സഫിയ, നൂർജഹാൻ, പരേതനായ സലീം ഹാജി. മരുമക്കൾ: റംല, ബീരാൻ കുട്ടി (അബൂദബി), റസാഖ്. സഹോദരങ്ങൾ: മുഹമ്മദാലി, സെയ്താലി, അബൂബക്കർ.