തലക്കടത്തൂർ: ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് മുൻ അംഗവും മുസ്ലിം ലീഗ് പ്രാദേശിക നേതാവുമായ തലക്കടത്തൂരിലെ തയ്യിൽ അബ്ദുല്ലത്തീഫ് (54) നിര്യാതനായി. ദീർഘകാലം ചെറിയമുണ്ടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡൻറായിരുന്നു. ഭാര്യ: റജീന (ചെയർപേഴ്സൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി, ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്). മക്കൾ: ബാസില, സനൂപ്, റാഷിദ്, റബീഹ്. മരുമകൻ: ടി.കെ.ബി. ഷഫീഖ് (പയ്യനങ്ങാടി).