വാഴക്കാട്: മുസ്ലിയാരകത്ത് പാറോട്ട് അബ്ദുറഹ്മാൻ മുസ്ലിയാർ (95) നിര്യാതനായി. കോഴിക്കോട് ഹൽവ ബസാർ, കുണ്ട്ങ്ങൽ എന്നിവിടങ്ങളിൽ മദ്റസ അധ്യാപകനായും റാസൽഖൈമയിൽ ഏറെക്കാലം പള്ളി ഇമാമായും സേവനമനുഷ് ടിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമക്കുട്ടി പാലശ്ശേരി. മക്കൾ: മുഹമ്മദ് അശ്റഫ് (യു.എ.ഇ), നൗഷാദ്, സുലൈഖ, സുഹ്റാബി, സുബൈദ, ആയിശ, ഖമറുന്നിസ. മരുമക്കൾ: കെ.പി. അലി വെട്ടുപാറ, യു.കെ. മുഹമ്മദലി ചെറുവട്ടൂർ, മൂസക്കുട്ടി കൊണ്ടോട്ടി, അബ്ദുല്ല മണ്ണേങ്ങൽ ചെറിയാപറമ്പ്, ബുഷ്റ ചെറൂപ്പ, സജ്ല വണ്ടൂർ, പരേതനായ പി.ടി. അബ്ദുല്ല കുറ്റിക്കടവ്. സഹോദരങ്ങൾ: പരേതരായ ഖാദി അഹമ്മദ് കുട്ടി മുസ്ലിയാർ, സൈനുദ്ദീൻ മുസ് ലിയാർ, ഇമ്പിച്ച അഹമ്മദ് മുസ്ലിയാർ ചെറുവായൂർ, മൊയ്ദീൻ മുസ്ലിയാർ പുള്ളിശ്ശീരി, ആയിശുമ്മ കക്കോവ്.