താനൂർ: ജ്യോതിഷ പണ്ഡിതൻ താനൂർ കെ. പ്രേമൻ പണിക്കർ (70) നിര്യാതനായി. കേരളത്തിനകത്തും പുറത്തുമായി അനവധി ക്ഷേത്രങ്ങളിൽ ദേവപ്രശ്നത്തിന് മുഖ്യ കാർമികത്വം വഹിച്ചിട്ടുണ്ട്. പുന്നൂക്കിൽ (കള്ളക്കോട്ടിൽ) കളരിക്കൽ പരേതരായ ഇട്ടിരാരിച്ഛ പണിക്കരുടെയും (റിട്ട. ഹെഡ്മാസ്റ്റർ ജി.എൽ.പി സ്കൂൾ ശോഭപറമ്പ്), കുഞ്ഞിലക്ഷ്മി പണിക്കത്ത്യാരുടെയും മകനാണ്. ഭാര്യ: പുഷ്പലത പണിക്കത്ത്യാർ. മക്കൾ: പ്രവിത, പ്രസീത. മരുമക്കൾ: ശ്രീപ്രകാശ് (ചെന്നൈ), ശ്രീജേഷ് (തൃശൂർ). സഹോദരങ്ങൾ: ശാന്ത, മോഹനൻ, ബാലകൃഷ്ണൻ, ഷൺമുഖൻ (റിട്ട. ബി.എസ്.എൻ.എൽ), ഗംഗാധരൻ (ജ്യോത്സ്യൻ). സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.