കോട്ടയം: കോട്ടയം അതിരൂപതയിലെ മുതിര്‍ന്ന വൈദികനും കടുത്തുരുത്തി സെൻറ് മേരീസ് വലിയപള്ളി ഇടവകാംഗവുമായ ഫാ. തോമസ് കുന്നശ്ശേരിൽ (91) നിര്യാതനായി. കുന്നശ്ശേരില്‍ കിഴക്കേക്കുറ്റ് കോര- ഏലി ദമ്പതികളുടെ മകനാണ്. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കോട്ടയം രൂപത മൈനര്‍ സെമിനാരിയില്‍ വൈദിക പരിശീലനം ആരംഭിച്ചു. ആലുവ സെൻറ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ പരിശീലനം പൂര്‍ത്തിയാക്കി 1958 മാര്‍ച്ച് 14 ന് വൈദിക പട്ടം സ്വീകരിച്ചു. താമരക്കാട്, തേറ്റമല, നീറിക്കാട്, കുറുപ്പന്തറ, വെളിയനാട്, കരിപ്പാടം, പുന്നത്തുറ, ചാമക്കാല, കടുത്തുരുത്തി, മാറിക, മേമ്മുറി എന്നീ ഇടവകകളില്‍ വികാരിയായും അതിരൂപത ഭക്തസംഘടനകളുടെയും മിഷന്ലീഗിെൻറയും ഡയറക്ടറായും സേവനമനുഷ്ഠിച്ചു. ശുശ്രൂഷയില്‍നിന്ന് വിരമിച്ച ശേഷം ആദ്യവര്‍ഷങ്ങളില്‍ വിയാനിഹോമിലും തുടര്‍ന്നു സ്വഭവനത്തിലും വിശ്രമജീവിതം നയിക്കുകയായിരുന്നു. സംസ്കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച കടുത്തുരുത്തി വലിയ പള്ളിയില്‍ നടക്കും.