പള്ളിക്കത്തോട്: കോട്ടയം മുട്ടമ്പലത്ത് റെയിൽവേക്രോസിന് സമീപം ട്രെയിനിന് മുന്നിൽ ചാടി യുവാവ് ജീവനൊടുക്കി. ആനിക്കാട് മുകളേൽ ത്രയീശം വീട്ടിൽ പി. ഹരികൃഷ്ണനാണ് (കണ്ണൻ -37) മരിച്ചത്. കോട്ടയത്ത് ഇരുചക്രവാഹന ഷോറൂമിൽ ജനറൽ മാനേജറായിരുന്നു. ജോലിസ്ഥലത്തേക്ക് പോകുംവഴിയാണ് സംഭവം. ചൊവ്വാഴ്ച രാവിലെ 10ഓടെ റെയിൽവേഗേറ്റിനുസമീപം കാറിലെത്തിയ ഹരികൃഷ്ണൻ വാഹനം നിർത്തി പുറത്തിറങ്ങി ഫോൺ വിളിച്ചുകൊണ്ട് റെയിൽവേ ട്രാക്കിലേക്ക് നടന്നു. ട്രെയിൻ വന്നപ്പോൾ മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: വി. ലക്ഷ്മി വർമ (സൗത്ത് ഇന്ത്യൻ ബാങ്ക്, അയർക്കുന്നം). മക്കൾ: എച്ച്. അഗ്രജ, എച്ച്. ആർദ്രവ്. പിതാവ്: പരേതനായ എം.ജെ. പദ്മനാഭൻ നായർ. മാതാവ്: എസ്. രാധാമണി. സഹോദരൻ: പി. ജയകൃഷ്ണൻ (കാനഡ). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.