തൃപ്പൂണിത്തുറ: കാർ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഉദയംപേരൂർ പുന്നക്കവെളി കൊല്ലംപറമ്പിൽ ശ്രീകുമാറാണ് (60) മരിച്ചത്. അമിതവേഗത്തിൽ തൃപ്പൂണിത്തുറ ഭാഗത്തുനിന്ന് വന്ന കാർ മുന്നിലുള്ള കാറിനെ മറികടക്കാൻ ശ്രമിക്കവേ എതിെര വന്ന ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് 4.45 ഓടെ പുന്നക്കവെളി പെട്രോൾ പമ്പിനടുത്താണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഡ്രൈവറും യാത്രക്കാരനും മറിഞ്ഞ ഓട്ടോറിക്ഷക്കടിയിൽപെട്ടു. ഗുരുതര പരിക്കേറ്റ ശ്രീകുമാറിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യാത്രക്കാരൻ തെക്കൻ പറവൂർ സ്വദേശി വത്സൻ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീകുമാറിെൻറ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: പുഷ്പ. മക്കൾ: ശ്രീഷ, ഗ്രീഷ്മ.