കൽപറ്റ: മുൻ കൽപറ്റ മുനിസിപ്പൽ കൗൺസിലറും സജീവ കോൺഗ്രസ് പ്രവർത്തകനുമായ കെ.കെ. ജോൺ (67) നിര്യാതനായി. വയനാട്ടിലെ ആദ്യകാല സമാന്തര കോളജായ കലിക ചുണ്ടേൽ പ്രിൻസിപ്പലായിരുന്നു. ഭാര്യ: വത്സ ജോൺ (റിട്ട. അധ്യാപിക). മക്കൾ: ഡോ. നീതു ജോൺ, ഗീതു ജോൺ (യു.എസ്), നിഖിത ജോൺ. മരുമക്കൾ: ജെറി ചിറ്റൂരാൻ, സൗരവ് (യു.എസ്). വെള്ളിയാഴ്ച മൂന്നുമണി മുതൽ വീട്ടിൽ പൊതുദർശനം. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ചുണ്ടേൽ സെൻറ് ജൂഡ്സ് ചർച്ച് സെമിത്തേരിയിൽ.