പുന്നക്കുന്നം: കേരളത്തിലെ ആദ്യകാല അബ്കാരി കോണ്‍ട്രാക്ടര്‍മാരില്‍ പ്രമുഖനായിരുന്ന പുളിങ്കുന്ന് കാഞ്ഞിക്കല്‍ പരേതനായ ഔസേപ്പച്ചെൻറ മകന് കെ.ജെ. സ്കറിയ (കുഞ്ഞൂഞ്ഞപ്പന് -81) നിര്യാതനായി. ഒരണ സമരത്തിന് തുടക്കമിട്ടയാളെന്ന നിലയില്‍ എ.കെ. ആൻറണിയും ഉമ്മൻ ചാണ്ടിയും അനുമോദിച്ചിരുന്നു. അബ്കാരി കോണ്ട്രാക്ടര്, പ്ലാൻറര്‍, കായല്‍ കര്ഷകന് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: കുഞ്ഞമ്മ. മക്കള്‍: ബിനോയ്, മാത്യു, ബീന, ബിജി. മരുമക്കള്‍: റാണി (അധ്യാപിക, ബംഗളൂരു), ലീന (കുട്ടനാട് ഗ്യാസ് ഏജന്‍സി), ഫിലിപ് മാത്യു, സാബു സെബാസ്റ്റ്യന്‍ (അസി. കമീഷണര്‍, കസ്റ്റംസ്, എറണാകുളം). സംസ്കാരം പിന്നീട്.