പരപ്പനങ്ങാടി: പരപ്പനങ്ങാടി സ്വദേശിയും കാഞ്ഞങ്ങാട്ട് താമസക്കാരനുമായ പരേതനായ ആലിക്കുട്ടി മാസ്റ്ററുടെ മകൻ തോട്ടത്തിൽ ഹംസ ഹാജി എന്ന ഹംസ മാഷ് (85) നിര്യാതനായി. കാഞ്ഞങ്ങാട് മുബാറക് ജമാഅത്ത് സെക്രട്ടറിയും റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്ററും ഐ.എൻ.എൽ നേതാവുമായിരുന്നു. സ്റ്റേഷൻ മാസ്റ്ററാകുന്നതിന് മുമ്പ് പരപ്പനങ്ങാടി പുത്തൻ കടപ്പുറം സ്കൂളിലും നിലമ്പൂർ പള്ളിക്കുത്ത് സ്കൂളിലും അധ്യാപകനായിരുന്നു.ഭാര്യ: സിത്താറ ഫാത്തിമ. മക്കൾ: സുബൈർ, ശരീഫ, നസീമ, ഹസീന. മരുമക്കൾ: അബുൽ അസീസ്, യൂസുഫ് (ഇരുവരും കാഞ്ഞങ്ങാട്) ബഷീർ ജാൻ (ഇടപ്പള്ളി). സഹോദരങ്ങൾ: മുഹമ്മദ് സാലി (റെയിൽവേ റിട്ട. ചീഫ് ടിക്കറ്റ് എക്സാമിനർ), അബ്ദുറഷീദ് (റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ) അബ്ദുസ്സമദ് (റിട്ട. ടെക്നീഷ്യൻ, ടെൽക് അങ്കമാലി), അബ്ദുറഹീം (അൽ ഷുക്കൂർ യൂനിഫോംസ്, ദമ്മാം) അബ്ദുൽ ബഷീർ (റിട്ട. ജെ.ടി.ഒ, ബി.എസ്.എൻ.എൽ) അബ്ദുൽ അസീസ് (കെ.എം.സി.സി നേതാവ്, അൽ ഷുക്കൂർ യൂനിഫോംസ് ദമ്മാം എം.ഡി).