ഏലൂർ: മഞ്ഞുമ്മൽ പയ്യപ്പിള്ളി പരേതനായ പി.എൽ. ദേവസിയുടെ മകൻ ഡൊമിനിക് പയ്യപ്പിള്ളി (73) നിര്യാതനായി. തണൽ പാരാപ്ലീജിക് കെയർ എറണാകുളം ജില്ല ചെയർമാനും ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറും കവിയും കഥാകൃത്തും നാടകകൃത്തുമാണ്. ഭാര്യ: റോസിലി. മകൾ: ഡെലീന ഡൊമിനിക്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മഞ്ഞുമ്മൽ അമലോത്ഭവ മാത ആശ്രമ ദേവാലയ സെമിത്തേരിയിൽ.