കോതമംഗലം: വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. അയിരൂർപ്പാടം കുമ്പശ്ശേരി മൈതീനെ (62) ഉപ്പുകണ്ടം ആനോട്ടുപാറ റോഡിൽ തിരുമേനിപ്പടിക്ക് അടുത്ത് കക്കുഴി എസ്റ്റേറ്റ് റോഡിൽ ഗേറ്റിനുസമീപം മരിച്ച നിലയിൽ കണ്ടെത്തി. ആക്രി സാധനങ്ങൾ വാങ്ങി വിൽപന നടത്തുന്ന ആളാണ്. സാധനങ്ങൾ ശേഖരിക്കാൻ കൊണ്ടുപോകാറുള്ള ഓട്ടോയുടെ സമീപത്ത് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് മൃതദേഹം നാട്ടുകാർ കണ്ടത്. പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലം സന്ദർശിച്ച് തെളിവെടുത്തശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: പാത്തുമ്മ. മക്കൾ: സിദ്ദീഖ്, ഷമീന, ഷബിത.