ചിറക്കടവ്: കരവേലിൽ ഇല്ലത്ത് (പാലക്കൽ) ഡി. ശ്രീധരൻ നമ്പൂതിരിയുടെ (റിട്ട. എൻജിനീയർ, കെ.എസ്.ഇ.ബി) ഭാര്യ എസ്. ശ്രീദേവി അന്തർജനം (75) നിര്യാതയായി. വൈക്കം ഉല്ലല കൈനിക്കര ഇല്ലം കുടുംബാംഗമാണ്. മക്കൾ: ഡോ. പി.എസ്. ശ്രീകുമാർ (ഡി.എം.ഒ, ഐ.എസ്.എം, പത്തനംതിട്ട), പി.എസ്. ശ്രീകുമാരി (അധ്യാപിക, തൃശൂർ), പി.എസ്. ശ്രീകാന്ത് (സബ് എൻജിനീയർ, കെ.എസ്.ഇ.ബി). മരുമക്കൾ: ഡോ. വി. ദീപ (മെഡിക്കൽ ഓഫിസർ, അയർക്കുന്നം), പി. ശ്രീവത്സൻ ഇളയത് (ഇറിഗേഷൻ വകുപ്പ്, തൃശൂർ), ലേഖ (ശാന്തിനികേതൻ ആശുപത്രി, പൊൻകുന്നം).