റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു. മലപ്പുറം അരീക്കോട് താഴെ കൊഴക്കോട്ടൂർ സ്വദേശി യൂസുഫ് വേലിൽപറ്റ (57) ആണ് അതീഖയിലെ ഹമ്മാദി ആശുപത്രിയിൽ മരിച്ചത്. ശാരീരിക വൈഷമ്യം ഉണ്ടായ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെ എട്ടോടെ മരിച്ചു. എട്ടുവർഷമായി റിയാദിൽ ഇലക്ട്രീഷ്യനാണ്. ഭാര്യയും മക്കളും റിയാദിലുണ്ട്. പിതാവ്: മുഹമ്മദ്. മാതാവ്: ബിച്ചു പാത്തു. ഭാര്യ: ശറഫുന്നീസ. മക്കൾ: ആഷിഖ്, നഹി യൂസുഫ്, മുഹമ്മദ് യൂസുഫ്, റിൻഷ റീം. മൃതേദഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, നൗഫൽ താനൂർ, സക്കീർ താഴെക്കോട്, ഇസ്മാഈൽ പടിക്കൽ, ജാഫർ ഹുദവി എന്നിവർ രംഗത്തുണ്ട്.