ഫറോക്ക്: ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കോഴിക്കോട് കുതിരവട്ടം സ്വദേശി പയ്യേരി പറമ്പ് തൊടി മധുസൂദനെൻറ മകൻ മിഥുനാണ് (26) മരിച്ചത്. മോഡേൺ ബസാർ പി.കെ. സ്റ്റീൽസിന് മുൻവശം ശനിയാഴ്ച രാവിലെ 10.30നാണ് അപകടം. ഗുരുതര പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.