വെള്ളൂര്‍: സി.എസ്.ഐ മധ്യകേരള മഹായിടവക റിട്ട. സഭ ശുശ്രൂഷകന് മാന്തടത്തില്‍ എം.പി. തോമസ് (82) നിര്യാതനായി. മേവെള്ളൂര്‍, പരിയാരമംഗലം, കുമ്മണ്ണൂര്‍, പേരൂര്‍, പെരുവ സഭകളില്‍ ശുശ്രൂഷ നിര്‍വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ മാര്‍ത്ത. മക്കള്‍: പീറ്റര്‍ എം. തോമസ്, ഫാ. ബെന്നി തോമസ് (ഹൂസ്റ്റണ്‍). മരുമക്കള്‍: ഷേര്‍ളി പീറ്റര്‍, അനി മെര്‍ലി പോള്‍ (സി.എം.എസ് കോളജ് കോട്ടയം). സംസ്കാരം തിങ്കളാഴ്ച രണ്ടിന് വെള്ളൂര്‍ സെൻറ് സ്റ്റീഫന്‍സ് സി.എസ്.ഐ പള്ളി സെമിത്തേരിയില്‍.