കോട്ടയം: ‘ദീപിക’ മുന്‍ ഫോട്ടോഗ്രാഫര്‍ കോട്ടയം എസ്.എച്ച് മൗണ്ട് കളരിയാമാക്കല്‍ കെ.ജെ. ജോസ് (67) നിര്യാതനായി. ഭാര്യ: പാലാ കണ്ണംകുളം കുടുംബാംഗം അമ്മിണി. മക്കള്‍: അജോ (ഫോട്ടോഗ്രാഫര്‍, ധ്രുവ കൊച്ചി), ആശ, ആേൻറാ. മരുമക്കള്‍: നിമ്മി ഫിലിപ്സ് (യു.എസ്.എ), സിറിള്‍ ജോസ് മടക്കുനില്ക്കുംകാല മുടിയൂര്‍ക്കര (സീനിയര്‍ ന്യൂസ് പ്രൊഡ്യൂസര്‍, മനോരമ ന്യൂസ് അരൂര്‍). 1983 മുതല്‍ 2019 വരെ ‘ദീപിക’യില്‍ ന്യൂസ് ഫോട്ടോഗ്രാഫറായി സേവനമനുഷ്ഠിച്ചിരുന്നു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കോട്ടയം ലൂർദ് ഫൊറോന പള്ളി സെമിത്തേരിയിൽ.