പൂക്കോട്ടുംപാടം: സി.പി.എം തമിഴ്നാട് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന പുതിയകളം വള്ളിക്കാടൻ ഇസ്മായിൽ (72) നിര്യാതനായി. മലപ്പുറം ജില്ല കമ്മിറ്റി അംഗം, നിലമ്പൂർ ഏരിയ കമ്മിറ്റി അംഗം, അമരമ്പലം ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ആസ്യ. മകൻ: സിറാജുദ്ദീൻ. മരുമകൾ: ഷാഹിദ. ഖബറടക്കം തിങ്കളാഴ്ച മലപ്പുറം ചേങ്ങോട്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.