കൊളത്തൂർ: കരിങ്കൽ ക്വാറിയിൽ വീണ് കാണാതായ യുവാവിെൻറ മൃതദേഹം കണ്ടെത്തി. പാങ്ങ് ചെട്ടിപ്പടിയിലെ പരേതനായ പഞ്ഞനം കാട്ടിൽ വേലായുധെൻറ മകൻ വിനോദ് എന്ന ഉണ്ണിയുടെ (38) മൃതദേഹമാണ് ഞായറാഴ്ച രാവിലെ 11ഓടെ കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ടാണ് പാങ്ങ് ചെട്ടിപ്പടിയിലെ ക്വാറിയിൽ യുവാവിനെ കാണാതായത്. ക്വാറിക്ക് സമീപം ചെരിപ്പ് കണ്ടതിനെ തുടർന്ന് ശനിയാഴ്ച വൈകീട്ട് മുതൽ പുലർച്ച അഞ്ചുവരെ നാട്ടുകാരും പെരിന്തൽമണ്ണയിൽ നിന്നെത്തിയ അഗ്നിരക്ഷ സേനയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. രാവിലെ ഒമ്പതിന് തിരച്ചിൽ പുനരാരംഭിച്ചു. പെരിന്തൽമണ്ണ ഫയർ സ്റ്റേഷൻ ഓഫിസർ ബാബുരാജിെൻറ നിർദേശപ്രകാരം അസി. സ്റ്റേഷൻ ഓഫിസർ ജോസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ മുഹമ്മദ് ഷിബിൻ, അനീഷ്, ബാബുരാജ്, നിഷാദ് എന്നിവരാണ് തിരച്ചിൽ നടത്തിയത്. മുങ്ങൽ വിദഗ്ധരായ ദുൽഖർനൈനി, അഭിലാഷ്, മുഹമ്മദ് ഷിബിൻ എന്നിവർ രണ്ടുമണിക്കൂറോളം പരിശ്രമിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ലക്ഷ്മിയാണ് വിനോദിെൻറ മാതാവ്. ഭാര്യ ദിവ്യ. മക്കൾ: അതുല്യ, ആതിര, ആര്യ.