പത്തിരിപ്പാല: പാമ്പ് കടിയേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പത്തിരിപ്പാല സ്വദേശിയും കഥകളി കലാകാരൻ സദനം ശ്രീനാഥിെൻറ മകനുമായ ശ്രീരാജാണ് (21) മരിച്ചത്. പത്തിരിപ്പാലയിലെ പെട്രോൾ പമ്പ് ജീവനക്കാരനായ ശ്രീരാജിന് വ്യാഴാഴ്ച വിട്ടുപടിക്കൽവെച്ചാണ് അണലിയുടെ കടിയേറ്റത്. ഉടൻ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11ഒാടെയായിരുന്നു മരണം. മൃതദേഹം മാതാവ് രേഖയുടെ സ്വദേശമായ മേലാറ്റൂരിൽ സംസ്കരിച്ചു.