വേങ്ങര: കൂരിയാട് പാലശ്ശേരിമാട് സ്വദേശിയും പഴയകാല മുസ്ലിം ലീഗ്, കെ.എം.സി.സി പ്രവർത്തകനുമായ കാളങ്ങാടൻ ഹംസ ഹാജി (75) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: മുഹമ്മദ് കുട്ടി എന്ന പൂച്ചിപ്പ (അബൂദബി), അബ്ദുൽ മജീദ്, അബ്ദുൽ കരീം (ജിദ്ദ), ശിഹാബ്, സുൽഫിക്കർ (ഇരുവരും അബൂദബി), ഖദീജ, ഫാത്തിമ. മരുമക്കൾ: ഹഫ്സത്ത്, സലീന, റഷീദ, റംല, സൽമ, മുഹമ്മദ് കോയ (ചെമ്മാട്), അഹമ്മദ് കോയ (കക്കാട്). ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കുന്നുമ്മൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.