എടപ്പാൾ: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കുറ്റിപ്പാല കോടങ്ങാട്ട് വീട്ടിൽ സുരേഷിെൻറ മകൻ അഭിരാം കെ. സുരേഷാണ് (13) മരിച്ചത്. കഴിഞ്ഞദിവസം വീടിന് സമീപം സൈക്കിളിൽ സഞ്ചരിക്കവെ കാറിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. എടപ്പാൾ ഹയർ സെക്കൻഡറി സ്കൂളിലെ ഏട്ടാം ക്ലാസ് വിദ്യാർഥിയും എസ്.പി.സി അംഗവുമായിരുന്നു. മാതാവ്: ദീപ. സഹോദരൻ: അദ്വൈത്.