മങ്കട: രാമപുരത്തെ കടവരാന്ത പരിസരത്ത് അജ്ഞാതനായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കുറച്ചുകാലമായി രാമപുരത്തും പരിസര പ്രദേശങ്ങളിലുമായി ജീവിച്ചിരുന്ന കോയമ്പത്തൂർ സ്വദേശിയാെണന്ന് പറയപ്പെടുന്ന വയോധികനെയാണ് ചൊവ്വാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മങ്കട പൊലീസിെൻറ ആഭിമുഖ്യത്തിൽ മങ്കട ട്രോമാകെയർ രക്ഷാധികാരിയും സാമൂഹിക പ്രവർത്തകനുമായ സമദ് പറച്ചികോട്ടിൽ, സെക്രട്ടറി നസീമുൽഹഖ് വടക്കാങ്ങര, ഹാരിഫ് മക്കരപറമ്പ്, വാർഡ് അംഗം സുരേഷ് ബാബു, സാമൂഹിക പ്രവർത്തകരായ യൂസുഫ് രാമപുരം, സമീർ രാമപുരം എന്നിവരുടെ നേതൃത്വത്തിൽ മഞ്ചേരി മെഡിക്കൽ കോളജിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ. വ്യക്തമായ വിലാസമോ മറ്റു വിവരങ്ങളോ ഇല്ലാത്തതിനാൽ മൃതദേഹം തിരിച്ചറിയുന്നവർ മങ്കട പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 04933237100, 9747287355.