കൂത്താട്ടുകുളം: ഒലിയപ്പുറം തോപ്പിൽ മുണ്ടോ കണ്ടത്തിൽ എം.എം. സുശീല (62 -റിട്ട. ഹെഡ്മിസ്ട്രസ് നീലേശ്വരം മൂലപ്പിള്ളി സ്കൂൾ) നിര്യാതയായി. കോവിഡ് നെഗറ്റിവായശേഷവും വെൻറിലേറ്ററിൽ ആയിരുന്നു. ഭർത്താവ്: ടി.എം. സുകുമാരൻ (റിട്ട. കെ.എസ്.ആർ.ടി.സി). മക്കൾ: അർജുൻ (സിവിൽ എൻജിനീയർ, ബംഗളൂരു), അഭിജിത് (ഐ.ടി), അനുരാജ് (സിവിൽ എൻജിനീയർ). മരുമക്കൾ: ജിസ്മി, ദീപ്തി രാജൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.