തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷനും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ കെ.ടി. സൈഗാള്‍ (45) വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. പീപ്പിൾസ് സഹകരണ ബാങ്ക് വൈസ് ചെയര്‍മാനും വിവിധ തൊഴിലാളി യൂനിയനുകളുടെ ഭാരവാഹിയുമായിരുന്നു. വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തെത്തിയത്. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം ഇരുമ്പനം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, രണ്ടുവട്ടം തൃപ്പൂണിത്തുറ നഗരസഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഏതാനും ദിവസം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് വീട്ടില്‍ തിരിച്ചെത്തിയത്. തിങ്കളാഴ്ച അര്‍ധരാത്രിയോടെ ശൗചാലയത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഇരുമ്പനം കാവരപറമ്പില് പരേതനായ കെ.വി. തങ്കപ്പെൻറയും അമ്മിണിയുടെയും മകനാണ്. ഭാര്യ: സൗമ്യ. മക്കള്‍: അനുപം, ഹാശ്മി. സഹോദരങ്ങള്‍: സുരേഷ്, ദിനജ.