മാനന്തവാടി: ആദ്യകാല കുടിയേറ്റ കർഷകനായിരുന്ന കമ്മന നാടൻപ്ലാക്കൽ ഇന്ദിരാഭവനിൽ പരേതനായ കുട്ടപ്പൻ നായരുടെ ഭാര്യ കെ.എൻ. ചെല്ലമ്മ (92) നിര്യാതയായി. വള്ളിയൂർക്കാവ് മുൻട്രസ്റ്റിയും എൻ.എസ്.എസ് പ്രതിനിധി സഭാംഗവുമായിരുന്ന എൻ.കെ. മന്മഥെൻറ മാതാവാണ്. മകൾ: എൻ.കെ. ഇന്ദിര (റിട്ട. അധ്യാപിക, ദേവിവിലാസം വി.എച്ച്.എസ്.എസ് വേലിയമ്പം). മരുമക്കൾ: കെ.വി. ജയലക്ഷ്മി (കാക്കവയൽ), പ്രഫ. എ.എസ്. രഘുകുമാർ (റിട്ട. പ്രഫ. സെൻറ് മേരീസ് കോളജ് സുൽത്താൻ ബത്തേരി). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് മൂന്നിന് വീട്ടുവളപ്പിൽ.