മഞ്ചേരി: മഞ്ചേരി നഗരസഭയുടെ പ്രഥമ വനിത ചെയർപേഴ്സൻ സഫർ ശാന്ത അന്തരിച്ചു. 77 വയസ്സായിരുന്നു. ആറ് മാസമായി അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. കോട്ടയം വാഴൂർ സ്വദേശിനിയാണ്. 1971ൽ തിരൂരിൽ റവന്യൂ വകുപ്പിൽ എൽ.ഡി ക്ലർക്ക് ആയി ജോലി ലഭിച്ചതോടെയാണ് മലപ്പുറം ജില്ലയിലെത്തിയത്. 2000ൽ പാലക്കാട് കലക്ടറേറ്റിൽനിന്ന് ഡെപ്യൂട്ടി കലക്ടറായി വിരമിച്ചു. 2005ൽ മഞ്ചേരി നഗരസഭയിലെ ഒന്നാം വാർഡായ കിടങ്ങഴിയിൽനിന്ന് വിജയിച്ചു കൗൺസിലറായി. 2005 മുതൽ 2010 വരെ ചെയർപേഴ്സൻ ആയിരുന്നു. ദലിത് ലീഗ് പ്രവർത്തക ആയിരുന്നു. ഭർത്താവ്: പരേതനായ കെ.കെ. കുട്ടപ്പൻ (മഞ്ചേരി നഗരസഭ മുൻ കൗൺസിലർ). മക്കൾ: ബിന്ദു, സുദേഷ് കുമാർ (കെ.എസ്.ഇ.ബി), കിഷോർ കുമാർ. മരുമക്കൾ: ഷിജോ (പുൽപറ്റ ഗ്രാമപഞ്ചായത്ത് അംഗം), ശ്രീജ, പരേതനായ ഗോപാലൻ. സഹോദരങ്ങൾ: പരേതരായ തങ്കമ്മ, തങ്കച്ചൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് മലപ്പുറം മുണ്ടുപറമ്പ് വൈദ്യുതി ശ്മശാനത്തിൽ.