മലപ്പുറം: മലപ്പുറം മൈലപ്പുറത്ത് റോഡ് മുറിച്ചുകടക്കവേ ഒാേട്ടാ തട്ടി കാൽനട യാത്രികൻ മരിച്ചു. മൈലപ്പുറം സ്വദേശിയും കോട്ടപ്പടി സി.കെ.ബി ഫ്രൂട്ട്സ് ഉടമയുമായ ചെറുതൊടി കുഞ്ഞിമുഹമ്മദ് (കുഞ്ഞുട്ടി -74) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12ഒാടെ മൈലപ്പുറം പെട്രോൾ പമ്പിനടുത്തായിരുന്നു അപകടം.ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മലപ്പുറം താലൂക്ക് ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് മരിച്ചത്. മക്കൾ: ഷമിം അലി (ദുബൈ), അബ്ദുൽ റസാഖ്, മെഹബൂബ് (സബ് എഡിറ്റർ, സിറാജ്), റൈഹാനത്ത്, ഷമീന, മുഹ്സിന, ഷംന. മരുമക്കൾ: അബ്ദുൽ സലാം, അബ്ദുൽ വഹാബ്, ഷാനവാസ്, ജംഷീദ്, ഫൗനിയ, ഷഫീഫ യൂസുഫ്.