ആനിക്കാട് ഈസ്റ്റ്: എസ്.എച്ച് കോൺഗ്രിഗേഷൻ വിമല പ്രൊവിൻസ് കാഞ്ഞിരപ്പള്ളി ആനിക്കാട്ട് ഭവനാംഗമായ സിസ്റ്റർ ആൻഡ്രൂസ് തെക്കേക്കണ്ടം എസ്.എച്ച് (79) നിര്യാതയായി. പൊടിമറ്റം, വലിയതോവാള, കൊല്ലമുള, ഭവനങ്ങളിൽ സുപ്പീരിയറായും ചെങ്കൽമഠത്തിൽ സന്യാസപരിശീലകയായും പ്രവർത്തിച്ചിരുന്നു. പരേതരായ ദേവസ്യ-മറിയം (മാമ്മി) ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: വക്കച്ചൻ തെക്കേക്കണ്ടം(ഉദയഗിരി), ഏലിയാമ്മ കാപ്പിൽ, ലീലാമ്മ കണ്ടാവനം, സിസിലി കരിയാത്ത്, പരേതരായ കുട്ടിയച്ചൻ, അപ്പച്ചൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ആനിക്കാട് സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.