കൊക്കയാർ: പകൽവീട് ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞുവന്ന രത്നഗിരി പനന്തോട്ടത്തിൽ അനിയൻകുട്ടിയുടെ ഭാര്യ കമലമ്മ (കുഞ്ഞുമോൾ -62) ബുധനാഴ്ച പുലർച്ച രണ്ടുമണിയോടെ മരിച്ചു. ശാരീരിക അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. പ്രളയത്തിൽ വീട് തകർന്നതോടെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയതാണ്. മറ്റു കുടുംബങ്ങൾ മടങ്ങിെയങ്കിലും വീട് അപകടാവസ്ഥയിലായതിനാൽ കമലമ്മയുടെ കുടുംബം ക്യാമ്പിൽതന്നെ കഴിയുകയായിരുന്നു. മക്കൾ: അമ്പിളി, ജയമോഹൻ (പൊലീസ് കോൺസ്റ്റബിൾ). വിവരമറിഞ്ഞ് റവന്യൂ അധികൃതർ, ജനപ്രതിനിധികളടക്കം ക്യാമ്പ് സന്ദർശിച്ചു.