പാലാ: ആശുപത്രിയിൽനിന്ന് മടങ്ങുംവഴി സ്കൂട്ടർ ജീപ്പിന് പിന്നിലിടിച്ച് മകനൊപ്പം യാത്രചെയ്ത വീട്ടമ്മ മരിച്ചു. അരുണാപുരം ചേലമറ്റം പോളിെൻറ ഭാര്യ ജെസിയാണ് (54) മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മകൻ ജസ്റ്റിൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഏറ്റുമാനൂർ–പൂഞ്ഞാർ സംസ്ഥാനപാതയിൽ മുത്തോലി ആണ്ടൂർക്കവലയിൽ ചൊവ്വാഴ്ച രാത്രി പത്തോടെയാണ് അപകടം. സംസ്കാരം വ്യാഴാഴ്ച 10.30ന് പാലാ കത്തീഡ്രൽ സെമിത്തേരിയിൽ. കടപ്പാട്ടൂർ കിഴക്കേപ്പറമ്പിൽ കുടുംബാംഗമാണ്. കിടങ്ങൂർ പൊലീസ് കേസെടുത്തു.