എടക്കര: പെരുങ്കുളം കാഞ്ഞിരത്തിനാല്‍ കെ.ആര്. മധുസൂദനന് (64) നിര്യാതനായി. പാലേമാട് വിവേകാനന്ദ ഹൈസ്കൂള്‍, മൂത്തേടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. ഗ്രന്ഥശാല സംഘം, പുരോഗമന കലാസാഹിത്യ സംഘം, ശാസ്ത്ര സാഹിത്യ പരിഷത്ത്, യുക്തിവാദി സംഘം എന്നിവയുടെ ഭാരവാഹിയും സാമൂഹിക പ്രവര്‍ത്തകനും ശാസ്ത്ര പ്രചാരകനുമായിരുന്നു. ഭാര്യ: ലത (റിട്ട. ലാബ് ടെക്നീഷ്യന്, നിലമ്പൂര്‍ ജില്ല ആശുപത്രി). മക്കള്‍: അനൂപ്, സാന്ദ്ര. മരുമക്കള്‍: ജിന, ബിനില്‍.