താനൂർ: ഭാര്യ ആത്മഹത്യ ചെയ്ത് രണ്ടാഴ്ച കഴിഞ്ഞ് ഭർത്താവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നടക്കാവ് പരുത്തിമുക്കിലെ കാട്ടിലപറമ്പിൽ മണികണ്ഠനെയാണ് (39) വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഭാര്യ ഗീതുവിനെ തിരൂർ പൂക്കൈയിലെ സ്വന്തം വീട്ടിലായിരുന്നു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മണികണ്ഠൻ മരപ്പണിക്കാരനായിരുന്നു. കെ.പി. കുമാരൻ-തങ്കമാളു ദമ്പതികളുടെ മകനാണ്. മക്കൾ: ശ്രീനന്ദന, ആഗ്നേയ്. തിരൂർ ഗവ. ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ളിയാഴ്ച ഉച്ചക്ക് മുമ്പ് വീട്ടുവളപ്പിൽ സംസ്കരിക്കും.