മുട്ടുചിറ: കാപ്പുന്തല മഠത്തിക്കുന്നേൽ പരേതരായ ജോസഫിെൻറയും ഏലിയാമ്മയുടെയും മകൻ പാലാ രൂപത അംഗമായ ഫാ. ഡോ. മാത്യു മഠത്തിക്കുന്നേൽ (87) നിര്യാതനായി. സഹോദരങ്ങൾ: ഏലിയാമ്മ ജയിംസ് (കാനഡ), സിസ്റ്റർ ലിറ്റിൽ തെരേസ് എസ്.എ.ബി.എസ് (കൂത്താട്ടുകുളം), തോമസ് ജോസഫ്, അന്നമ്മ ജോൺ തലയോലപ്പറമ്പ്, ഫാ. പോൾ മഠത്തിക്കുന്നേൽ (എസ്.സി.ജെ.ജി കോൺവൻറ്, എഴുമാന്തുരത്ത്), ഡോ. സിറിയക് ജോസഫ് (യു.എസ്.എ), മറിയമ്മ എബ്രഹാം (കാനഡ), ഫില്ലമ്മ ജോസ് (യു.എസ്.എ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 1.45ന് ഫാത്തിമാപുരം (കാപ്പുന്തല) ഫാത്തിമ മാതാ ദേവാലയ സെമിത്തേരിയിൽ.