കോട്ടയം: കുമരകം 16ാം വാർഡ് കായൽ കുരിശടി റോഡിന് സമീപം ഇടത്തോട്ടിൽ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. കുമരകം പള്ളിച്ചിറ പുത്തൻപുരവീട്ടിൽ അച്ചൻകുഞ്ഞാണ് (ഇച്ചച്ചൻ -74 ) മരിച്ചത്. വ്യാഴാഴ്ച പുലർച്ച 5.30ന് പത്രം നൽകാൻ വന്നവരാണ് മൃതദേഹം കണ്ടത്. കുമരകം പൊലീസ് നടപടി സ്വീകരിച്ചു. ഭാര്യ: ഏലച്ചിറ കുടുംബാംഗം പരേതയായ അമ്മിണി. മക്കൾ: അനീഷ്, അഭിലാഷ്. മരുമക്കൾ: ഗായത്രി, ബിന്ദു.