കൊച്ചി: സിനിമനടി ദിവ്യ ഉണ്ണിയുടെ പിതാവ് പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ (71) നിര്യാതനായി. പൊന്നേത്തുകാവ് ഭഗവതിക്ഷേത്രം മാനേജിങ് ട്രസ്റ്റിയായിരുന്നു. 2000 വരെ കൊച്ചിൻ ഷിപ്യാർഡ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ഉമാദേവി (റിട്ട. അധ്യാപിക, ഭവൻസ്). നർത്തകിയായ വിദ്യ ഉണ്ണിയാണ് മറ്റൊരു മകൾ. മരുമക്കൾ: അരുൺകുമാർ മണികണ്ഠൻ, സഞ്ജയ് വെങ്കിടേഷ്. സംസ്കാരം പിന്നീട്.