അങ്കമാലി: ബൈക്കപകടത്തിൽ 17കാരൻ മരിച്ചു. അങ്കമാലി തുറവൂർ ഉതുപ്പുകവല മേനാച്ചേരി വീട്ടിൽ എൽദോയുടെ മകൻ ഷോണാണ് (17) മരിച്ചത്. അങ്കമാലി ഡീപോൾ സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. ഗുരുതര പരിക്കേറ്റ ഒപ്പം സഞ്ചരിച്ച അയൽവാസിയായ സുഹൃത്ത് തുറവൂർ ചുണ്ടനായി വീട്ടിൽ ജിതിനെ (18) അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുറവൂർ-മഞ്ഞപ്ര റോഡിൽ കോഴികുളത്തിനുസമീപം വ്യാഴാഴ്ച വൈകീട്ട് 5.45നായിരുന്നു അപകടം. ഷോണിെൻറ വീട്ടിൽനിന്ന് 300 മീറ്ററോളം ദൂരത്താണ് സംഭവം. ബൈക്കിൽ ഇന്ധനം നിറച്ചശേഷം തുറവൂർ കവലയിലേക്ക് വരുമ്പോൾ എതിർദിശയിൽ നിന്നുവന്ന കാർ ഇടിച്ച് നിർത്താതെ പോയതായി നാട്ടുകാർ പറയുന്നു. എന്നാൽ, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. നിരീക്ഷണ കാമറകൾ പരിശോധിച്ചുവരുകയാണ്. ഷോണിെൻറ മാതാവ്: സിബി. സഹോദരൻ: ഡോൺ. മൃതദേഹം അങ്കമാലി എൽ.എഫ് ആശുപത്രി മോർച്ചറിയിൽ.