ചേന്ദമംഗലം: കിഴക്കുംപുറം നൊട്ടത്ത് പരേതനായ അമ്മുണ്ണി നായരുടെ മകൻ കൃഷ്ണൻ നായർ (95) നിര്യാതനായി. പാലിയം കുട്ടികൃഷ്ണൻ, പള്ളത്താംകുളങ്ങര ഗിരീശൻ, ഷേണായി ശ്രീനിവാസൻ എന്നീ ആനകളുടെ പരിചാരകനായിരുന്നു. ഭാര്യ: രാധ. മക്കൾ: രാധാകൃഷ്ണൻ, ലളിത (റിട്ട. കൊച്ചിൻ ദേവസ്വം ബോർഡ്), രാമചന്ദ്രൻ, സത്യപാലൻ, സാവിത്രി, സീത. മരുമക്കൾ: രാജലക്ഷ്മി, അനിത, മണികണ്ഠൻ, ഗീത, പരേതരായ രാധാകൃഷ്ണൻ, വി.ആർ. മധുസൂദനൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് കോട്ടയിൽ കോവിലകം ശ്മശാനത്തിൽ.