കൂട്ടിക്കല്‍: കൊക്കയാര്‍ നാരകംപുഴ വടക്കേ പുളിക്കല്‍ അബ്ദുൽ കലാം ആരിഫിെൻറ മകന് മുഹമ്മദ് റസലിനെ (15) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. പെരുവന്താനം പൊലീസ് പറയുന്നത്: ‘‘ഏന്തയാര്‍ ജെ.ജെ. മര്‍ഫി ഹയര്‍ സെക്കന്‍ഡറി സ്കൂൾ 10ാം ക്ലാസ് വിദ്യാര്‍ഥിയായ റസലിെൻറ മൊബൈല്‍ ഫോണ്‍ വീട്ടുകാര്‍ കഴിഞ്ഞ ദിവസം വാങ്ങിെവച്ചിരുന്നു. വെള്ളിയാഴ്ച പഠനത്തിനുശേഷം നല്‍കാമെന്നും പറഞ്ഞിരുന്നു. ഉച്ചക്ക് പിതാവ് പുറത്തേക്കുപോയ സമയത്ത് മുറിയിൽ കയറിയ കുട്ടി കതക് കുറ്റിയിട്ടു. വീട്ടുകാര്‍ കതക് തകര്‍ത്ത് നോക്കുമ്പോള്‍ തൂങ്ങിയനിലയിലായിരുന്നു. ഇരുപത്തിയാറാംമൈലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല’’. പൊലീസ് കേസെടുത്തു. ജസിയയാണ് മാതാവ്. സഹോദരങ്ങള്‍: ഫയ നൗറിന്, മുഹമ്മദ് ആബിദ്. ഖബറടക്കം ശനിയാഴ്ച കൂട്ടിക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.