നിലമ്പൂർ: കോവിലകം വലിയ തമ്പുരാട്ടി ഭാനുമതി തമ്പാട്ടി (89) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ.വി. രാജ (തിരുവണ്ണൂർ കോവിലകം). മക്കൾ: പ്രേമലത, മുരളീ മോഹൻ (റിട്ട. മാനേജർ, പി.എൻ.ബി), രാജശ്രീ, കിരാതദാസ് (റിട്ട. ഓഫിസർ ഫെഡറൽ ബാങ്ക്), രതി. മരുമക്കൾ: പി.കെ.എം. രാജ (റിട്ട. മാനേജർ, യൂനിയൻ ബാങ്ക്), പി.കെ. സുഷമ, പി.കെ.വി. രാജ (റിട്ട. മാനേജർ, കാതോലിക് സിറിയൻ ബാങ്ക്), സി.കെ. സുഷമ (റിട്ട. എസ്.ബി.ഐ), ഭാരത വർമ (റിട്ട. വിജയ ബാങ്ക്). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് നിലമ്പൂർ കോവിലകം ശ്മശാനത്തിൽ.