ആലുവ: ദേശീയ പാതയിൽ സ്കൂട്ടറിന് പിന്നിൽ മിനിലോറിയിടിച്ച് ബിരുദ വിദ്യാർഥി ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂർ കളത്തിൽ സല്ലാപ് (19) മരിച്ചു. ആലുവ യു.സി കോളജ് രണ്ടാംവർഷ ബി.എസ്സി കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്. ഒപ്പം സഞ്ചരിച്ച സുഹൃത്ത് വിശാലിന് (19) പരിക്കേറ്റ് ചികിത്സ തേടി. ശനിയാഴ്ച രാവിലെ 7.30ന് ഇടപ്പള്ളി ടോൾ ജങ്ഷന് സമീപമായിരുന്നു അപകടം. ഫുട്ബാൾ പരിശീലനത്തിന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിേലക്ക് പോകുകയായിരുന്നു ഇവർ. ഉടൻ സമീപ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.എറണാകുളം ഗവ.മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിനുശേഷം സംസ്കാരം നടത്തി. പിതാവ്: പരേതനായ പ്രദീപ്. മാതാവ്: സിജി. വിദ്യാർഥിനിയായ സൗപർണിക ഏക സഹോദരിയാണ്.