പെരുമ്പാവൂർ: എം.സി റോഡിൽ കീഴില്ലം കനാൽ കവലയിൽ ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രികരായ വിദ്യാർഥി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. മണ്ണൂർ കൂരിക്കമാരിൽ സാജു മാധവെൻറയും പരേതയായ കാർത്യായനിയുടെയും മകൻ സനൽ സാജു (20), മണ്ണൂർ മണപ്പാട്ട് പുത്തൻപുരയിൽ സുനിൽ-രാജി ദമ്പതികളുടെ മകൻ ഹരികൃഷ്ണൻ (17) എന്നിവരാണ് മരിച്ചത്. സനൽ സാജു ചുമട്ടുതൊഴിലാളിയും ഹരികൃഷ്ണൻ കീഴില്ലം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയുമാണ്. സനൽ സാജുവിെൻറ സഹോദരി: സാന്ദ്ര.